Map Graph

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്

വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പെറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ മൂപ്പൈനാട്.2000 ഒക്ടോബർ ഒന്നാം തിയ്യതി ആണ്‌ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 68.92 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ വടക്ക് അമ്പലവയൽ, മുട്ടിൽ, മേപ്പാടി പഞ്ചായത്തുകളും, തെക്ക് മേപ്പാടി പഞ്ചായത്തും, മലപ്പുറം ജില്ല തമിഴ്നാട്, കിഴക്ക് തമിഴ്നാട്, പടിഞ്ഞാറ് മേപ്പാടി പഞ്ചായത്ത്‌ എന്നിവയാണ്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 26 ശതമാനവും വനപ്രദേശമാണ്.കോഴിക്കോട്-മൈസൂർ ദേശീയ പാതയും, കോഴിക്കോട്-ഊട്ടി അന്തർ സംസ്ഥാന പാതയും മൂപ്പൈനാട് പഞ്ചായത്തിലൂടെ കടന്നു പോകുന്നു.

Read article
പ്രമാണം:St._Joseph's_Shrine,_Meppadi.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:India_location_map.svg